ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിയഞ്ച് ലക്ഷം കടന്നു. ഇന്നലെ 45,674 പേര് രോഗ ബാധിതരായതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 85,07,754 ആയി. 24 മണിക്കൂറിനുള്ളില്‍ 559 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,26,121 ആയി.
നിലവില്‍ 5,12,665 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 49,082 പേര് രോഗ മുക്തി നേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,68,968 ആയി. ഇന്നലെ 11,94,487 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ 3,959 ആണ് പ്രതിദിന വര്‍ദ്ധന. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ കുറവാണ്. പശ്ചിമബംഗാളില്‍ 3,928 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു.
കര്‍ണാടകയില്‍ രോഗമുക്തരുടെ എണ്ണം എട്ട് ലക്ഷമായി. ഡൽഹിയില്‍ 6953 പേര്‍ക്കും, തമിഴ്നാട്ടില്‍ 2341 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്