കോട്ടയം: ജില്ലയില്‍ 500 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 497 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര് രോഗബാധിതരായി.
രോഗം ബാധിച്ചവരില്‍ 228 പുരുഷന്മാരും 203 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
612 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 26774 പേര് കോവിഡ് ബാധിതരായി. 21912 പേര് രോഗമുക്തി നേടി.