മനാമ: ബഹ്റൈനില്‍ 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 101 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 പേര്‍ക്ക് യാത്രയിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2284 പേരാണ് രാജ്യത്ത് ചികിത്സയിലൂള്ളത്. അതേസമയം, ബഹ്റൈനില്‍ പുതുതായി 245 പേര് കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 80174 ആയി ഉയര്‍ന്നു.