യാംഗോന്‍: മ്യാന്മറില് പൊതു തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. വീണ്ടും ഓങ് സാന്‍ സൂചിയുടെ ‘നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി’ അധികാരത്തിലെത്താനാണ് സാധ്യതയെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, തലമുറകളായി മ്യാന്മറില് താമസിക്കുന്ന റോഹിങ്ക്യകളില്‍ പലര്‍ക്കും ഇത്തവണയും വോട്ടില്ല. സംഘര്‍ഷമേഖലകളില്‍ 15 ലക്ഷത്തോളം പേര്‍ക്ക് സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് വോട്ടു ചെയ്യാന്‍ അനുവാദം നല്‍കിയിട്ടില്ല. ഇതില്‍ രാഖിന്‍ മേഖലയിലെ ബുദ്ധിസ്റ്റുകളുമുണ്ട്.
തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ഒഴിവാക്കുന്നതിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്ത് 37 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. എന്നാല്‍ കോവിഡ് ഭീഷണിമൂലം വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത് കുറയുമെന്നാണ് നിഗമനം.