തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ തൃശൂര്‍ ജില്ലയില്‍. 951 പേര്‍ക്ക് ആണ് ഇന്ന് കോവിഡ് സ്ഥീരികരിച്ചത്. 947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1042 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9668 ആണ്.
ജില്ലയില്‍ ഇതുവരെ 44,968 പേര് കോവിഡ് ബാധിതരായി. 34,953 പേരെയാണ് ആകെ രോഗമുക്തരായത്.
രോഗ ബാധിതരില്‍ 60 വയസിനുമുകളില്‍ 67 പുരുഷന്മാരും 67 സ്ത്രീകളും പത്ത് വയസിനു താഴെ 39 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളുമുണ്ട്. 896 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചു.