മുൻ റഷ്യൻ പ്രസിഡന്റുമാർക്ക് കുറ്റകൃത്യ വിചാരണകളിൽ നിന്ന് ആയുഷ്ക്കാല പരിരക്ഷ. ഭരണത്തിലിരിക്കുന്ന വേളയിലുള്ള കുറ്റകൃത്യങ്ങൾക്ക് മാത്രമല്ല ജീവിതകാലം ചെയ്യുന്ന ഏത് കുറ്റകൃത്യങ്ങൾക്കും പരിരക്ഷ ഉറപ്പാക്കുന്ന ബിൽ നവംബർ അഞ്ചിന് പാർലമെന്റിൽ അവതരിപ്പിച്ചു – റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബില്ലിൽ ഒട്ടേറെ ഭരണഘടനാ പരിഷ്കാരങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2024 ൽ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാലാവധി അവസാനിക്കുകയാണ്. എന്നാൽ പുടിൻ പ്രസിഡൻസിക്ക് വീണ്ടും ഭരണത്തിൽ തുടരാൻ അനുവദിക്കുന്ന വ്യവസ്ഥയും പാർലമെൻ്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലിലുൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുകയാണ് പുടിൻ. 2024 ൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോഴത്തെ ബില്ലിൻ്റെ മുഖ്യ ഉള്ളടക്കം.
സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് ശേഷം റഷ്യയുടെ ആദ്യ പ്രസിഡന്റ് ബോറിസ് യെൽറ്റ്സിൽ നിന്ന് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പുടിൻ റഷ്യൻ അധികാരം കൈപിടിയിലാക്കുന്നത്. തുടർന്നുണ്ടായ നിയമനിർമ്മാണം അധികാരത്തിലിരിക്കുമ്പോൾ നടത്തിയ കുറ്റകൃത്യങ്ങളിൽ നിന്നുള്ള ആജീവനാന്ത പരിരക്ഷ മുൻ പ്രസിഡന്റുമാർക്ക് ഉറപ്പുനൽകുന്നുണ്ട്.
മുൻ പ്രസിഡന്റുമാരുടെ വിപുലീകരിക്കപ്പെട്ട കുറ്റകൃത്യ വിചാരണക്കെതിരെയുള്ള പരിരക്ഷ പിൻവലിക്കുകയെന്നത് പുതിയ ബിൽ പ്രയാസകരമാക്കും. മൂന്ന് വായനകകൾക്ക് ശേഷം പാർലമെൻ്റ് അധോസഭ വോട്ടിനിട്ട് അംഗീകരിച്ച് ഉപരിസഭ പിന്തുണച്ച് പ്രസിഡൻ്റു ഒപ്പിടുന്നതോടെ ബിൽ നിയമമാകും.