തെന്നിന്ത്യയിലും മലയാളത്തിലും ഒരു പോലെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ എത്തിയ നടി, മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്.
ചലച്ചിത്ര ലോകത്ത് വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താന്‍ കീര്‍ത്തി സുരേഷിനായി. താരത്തിന്റെ അന്യഭാഷ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കീര്‍ത്തി സുരേഷ്. സിനിമ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുമായി സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ആരാധകരുടെ ചോദ്യത്തിന് വളരെ കൃത്യമായും വ്യക്തവുമായ മറുപടിയാണ് താരം നല്‍കാറുള്ളത്.
കഴിഞ്ഞ ദിവസം പ്രേക്ഷകരോട് സംവദിക്കാന്‍ നടി എത്തിയിരുന്നു. ട്വിറ്ററിലെ ക്യൂ-എ സെക്ഷനിലായിരുന്നു നടിയുടെ മറുപടി. ഗോസിപ്പ് കോളങ്ങളില്‍ അധികം പേര് കേള്‍ക്കാത്ത കീര്‍ത്തിയ്ക്ക് റിലേഷന്‍ ഉണ്ടോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ട കാര്യം. ‘സിംഗിള്‍ ആണോ കമ്മിറ്റഡ്’ ആണോ എന്നായിരുന്നു കീര്‍ത്തിയോട് ഒരു ആരാധകന് ചോദിച്ചത്. എ്ന്നാല്‍ എങ്ങും തൊടാത്ത മറുപടിയായിരുന്നു നടി നല്‍കിയത്. ജോലിയില്‍ കമ്മിറ്റഡ് ആണെന്നായിരുന്നു ഉത്തരം.