പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 157 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 19 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 187 പേര് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്ബര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 16032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12607 പേര് സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കുന്നന്താനം സ്വദേശിനി (102) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 05.11.2020-ന് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 95 പേര് മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
ജില്ലയില്‍ ഇന്ന് 157 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13944 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1988 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 1852 പേര് ജില്ലയിലും, 136 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.