ക്രിക്കറ്റ് ആരാധകരുടെയും സിനിമാ പ്രേമികളുടെയുമെല്ലാം ഇഷ്ട താരദമ്പതികളാണ് അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലി. ഇന്ന് വിരാട് കോഹ്ലിയുടെ 32ാം ജന്മദിനമാണ്. ഇത്തവണ ദുബായില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിനൊപ്പമായിരുന്നു കോഹ്ലിയുടെ പിറന്നാളാഘോഷം.
തന്റെ പ്രിയ പത്നിക്കും ടീമിനുമൊപ്പം പിറന്നാളാഘോഷിക്കുന്ന വിരാടിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്. താരദമ്പതികള്‍ക്കൊപ്പം സഹതാരം യുസവേന്ദ്ര ചാഹലിനെയും പ്രതിശ്രുത വധു ധനശ്രീ വര്‍മ്മയെയും വീഡിയോയില്‍ കാണാം.