തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച 1114 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 1110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് സംസ്ഥാനത്തിനു പുറത്തുനിന്നും എത്തിയവരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 936 പേര് രോഗമുക്തരായി.
നിലവില്‍ 9900 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 43,117 ആണ്. ആകെ 32,879 പേര് രോഗമുക്തരായി. രോഗ ബാധിതരില്‍ 60 വയസിനുമുകളില്‍ 60 പുരുഷന്മാരും 59 സ്ത്രീകളും പത്ത് വയസിനു താഴെ 44 ആണ്‍കുട്ടികളും 42 പെണ്‍കുട്ടികളുമുണ്ട്.