ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മറഡോണയുടെ ആരോഗ്യസ്ഥതിയില്‍ ഭയപ്പെടാനില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ അറുപതാം ജന്മദിനം. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് മറഡോണയെ ചികിത്സിക്കുന്ന ഡോക്ടറും വ്യക്തമാക്കി