വെല്ലിംഗ്ടന്: ന്യൂസീലാന്‍ഡ് മന്ത്രിസഭയെ ‘അവിശ്വസനീയമാംവിധം വൈവിധ്യമാർന്നത്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍. മുൻ ധനമന്ത്രി ഗ്രാന്റ് റോബർട്ട്സണെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഗേ വിഭാഗത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് റോബർട്ട്സൺ- ദി വീക്ക് റിപ്പോര്‍ട്ട്.
20 അംഗ മന്ത്രിസഭയിൽ എട്ട് അംഗങ്ങൾ സ്ത്രീകളാണ്. ഇതിൽ അഞ്ച് പേര് മാവോരി, മൂന്ന് പേര് പാസിഫിക്ക, മൂന്ന് പേര് എൽജിബിടി വിഭാഗത്തിലും ഉള്‍പെടുന്നു.
മവോരി ഗോത്രവർഗ്ഗത്തിൽപ്പെട്ട മോക്കോ കാവെയാണ് വിദേശകാര്യമന്ത്രി.
ഇന്ത്യന്‍ വംശജയായ പ്രിയങ്ക രാധാകൃഷ്ണൻ സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നു.
Also read അഭിമാന നിമിഷം! ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ മലയാളി വനിത; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി
മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക നാശനഷ്ടത്തിനും പരിഹാരം കാണുന്നതിന് സർക്കാർ 50 ബില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രതികരണ ഫണ്ട് സൃഷ്ടിച്ചു.
“അടുത്ത മൂന്ന് വർഷം ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞതാണ്. ലോകമെമ്പാടും കോവിഡ് പടരുമ്പോള്‍ തങ്ങളും അതില്‍ നിന്ന് മുക്തരാകില്ല,” ജസീന്ദ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സർക്കാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.