ജിദ്ദ: ഉംറ തീര്‍ഥാടനം മൂന്നാം ഘട്ടത്തിന് ഞായറാഴ്ച രാവിലെ തുടക്കമായി. ആദ്യ രണ്ട് ഘട്ടങ്ങളിലും രാജ്യത്തിനകത്തുള്ള സ്വദേശികളും വിദേശികളുമായവര്‍ക്കായിരുന്നു ഉംറക്ക് അവസരം നല്‍കിയിരുന്നത്.
മൂന്നാംഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്ക് ഉംറ ചെയ്യാനും 60,000 പേര്‍ക്ക് നമസ്കരിക്കാനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് മൂന്നാംഘട്ടത്തിലും ഹറമിലേക്ക് പ്രവേശനം നല്‍കുക.
തീര്‍ഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങള്‍ ഇരുഹറം കാര്യാലയം പൂര്‍ത്തിയാക്കിട്ടുണ്ട്. നിരവധി പേരാണ് ഹറമില്‍ സുബ്ഹി നമസ്കാരം നിര്‍വഹിച്ചത്.