അബുദാബി: യുഎഇയില്‍ 1,121 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് അഞ്ച് പേര് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം 1,295 പേര് രോഗമുക്തി നേടി. ഇതുവരെ 132,629 പേര്‍ക്ക് യുഎഇയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 128,902 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് 495 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,232 കോവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 143,991 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.38 കോടിയോളം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.