അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷം

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 2,29,000 പേരാണ് മരിച്ചത്.

അമേരിക്കയുടെ മധ്യ, തെക്കന്‍ ഭാഗങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ സംവിധാനം വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. വൈറസ് ബാധ രൂക്ഷമായതോടെ ടെക്‌സസിലെ എല്‍ പാസോയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രദേശത്ത് കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.