തെന്നിന്ത്യന്‍ ബോളിവുഡ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടി കാജല്‍ അഗര്‍വാളിന്റേത്. നടി തന്നെയാണ് വിവാഹിതയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവാണ് കാജലിന്റെ നായകന്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ലളിതമായി നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഒക്ടോബര്‍ 30 നാണ് കാജല്‍- ഗൗതം വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയായിരുന്നു ഭാവി വരനുമൊത്തുളള ചിത്രം നടി പങ്കുവെച്ചത്. ഇപ്പോഴിതാ കാജലിന്റെ മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്.
നടിയുടെ മെഹന്തി ആഘോഷ ചിത്രമാണ് ഇത്. കാജല്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൈകളില്‍ മെഹന്തിയണിഞ്ഞ് സുന്ദരിയായി നില്കുന്ന കാജലിലെ ചിത്രത്തില്‍ കാണാം. സിമ്പിള്‍ ലുക്കിലാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ചുരിദാറാണ് നടി ധരിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാജല്‍ തന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്‍ഗേജ് മെന്റ് മോതിരത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് നടി വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്.