ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലര കോടിയിലേക്ക് അടുക്കുന്നു. ഇതുവരെ 4,47,39,883 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,78,527 പേര് കോവിഡ് ബാധിച്ച് മരിച്ചു. 3,27,01,964 പേര് രോഗമുക്തി നേടി.
അമേരിക്കയില്‍ ഇതുവരെ 91 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,33,122 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 36,470 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള രേഖപ്പെടുത്തിയ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 6,25,857 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,58,468 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 49 ലക്ഷം കടന്നു.