കോട്ടയം: ജില്ലയില്‍ ഇന്ന് 594 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 590 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. നിലവില്‍ 6964 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 22326 പേര് കോവിഡ് ബാധിതരായി. 15327 പേര് രോഗമുക്തി നേടി.