കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 395 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21736 ആയി ഉയര്‍ന്നു. ജില്ലയില്‍ ഇന്ന് 254 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ രോഗം ബാധിച്ച് 7396 പേരാണ് ചികിത്സയിലുള്ളത്.