മുംബൈ: കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെക്ക് കോവിഡ്- 19 പോസ്റ്റീവ്. ഇന്ന് രാവിലെയാണ് പോസ്റ്റീവെന്ന ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത്’ – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷിന് പാര്‍ട്ടി അംഗത്വം നല്കുന്ന ചടങ്ങില്‍ മന്ത്രിയുൾപ്പെടെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പത്രസമ്മേളനത്തിലാണ് നടിക്ക് അംഗത്വം നല്‍കിയത്.
Also read:നടി പായൽ ഘോഷ് കേന്ദ്ര മന്ത്രി അത്തവാലേയുടെ പാർട്ടിയിൽ
ചടങ്ങില്‍ നടിയും മന്ത്രിയും മാസ്ക്ക് ധരിച്ചില്ലെന്ന് മാധ്യമങ്ങളുമായി പങ്കുവച്ച ചിത്രത്തില്‍ പ്രകടമായിരുന്നു. ‘ഗോ കൊറോണ’ മന്ത്രിയെയും കോവിഡ് പിടികൂടി.