2021 ജനുവരിയിൽ ഗാലക്സി എസ് 21 സീരീസിലെ മറ്റ് മോഡലുകൾക്കൊപ്പം സാംസങ് ഗാലക്സി എസ് 21 അൾട്രയും വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഈ ഫ്രന്റ്ലൈൻ സ്മാർട്ഫോണിൻറെ ഇന്റേര്നൽ കോഡ്നെയിം O3 മോഡൽ നമ്പർ SM-G998Uൽ വരുന്നതായാണ് വിവരം.
ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്പ്ലേയും 5,000 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഹാൻഡ്സെറ്റ് വരുന്നത്. ഗാലക്സി എസ് 21 സീരീസ് ലൈനപ്പിൽ മൂന്ന് മോഡലുകള് കൂടിയാണ് ഉൾപ്പെടുന്നത്. അവ ഗാലക്സി എസ് 21, ഗാലക്സി എസ് 21 +, ഗാലക്സി എസ് 20 അൾട്രാ എന്നിവയാണ്. ഈ സ്മാർട്ട്ഫോണിന്റെ ആരോപണവിധേയമായ ഡിസൈനും കളർ ഓപ്ഷനുകളും മുമ്പ് ചോർന്നിട്ടുണ്ട്.
ഇന്ത്യയുൾപ്പെടെ വിവിധ വിപണികൾക്കായി ഒരു എക്സിനോസ് 2100 SoC പ്രോസസറാണ് സാംസങ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെയും യുഎസിലെയും ഗാലക്സി എസ് 21 അൾട്രയുടെ വേരിയന്റുകൾക്ക് പകരം ക്വാൽകോം സ്നാപ്ഡ്രാഗൺ 875 SoC പ്രോസസ്സർ ലഭിക്കും. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 അധിഷ്ഠിത വൺ യുഐ 3.0 ഒഎസിൽ പ്രവർത്തിക്കുന്നു.
108 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ എടുത്തുകാണിക്കുന്ന സാംസങ് ഗാലക്സി എസ് 21 അൾട്രയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്ന് പറയുന്നു. സെൽഫികൾ പകർത്തുവാൻ 40 മെഗാപിക്സൽ സ്നാപ്പർ മുൻവശത്തുള്ള കട്ട്ഔട്ട് പഞ്ച്-ഹോളിൽ നൽകിയിരിക്കുന്നു. സാംസങ് ഗാലക്സി എസ് 21ൽ അൾട്രാ 5,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്.
കളർ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ഈ സ്മാർട്ഫോൺ അവതരിപ്പിച്ചേക്കാമെന്ന് മുൻപ് വന്ന ഒരു റിപ്പോർട്ടിൽ പറയുന്നു. എസ് പെൻ സപ്പോർട്ടുമായി ഈ ഹാൻഡ്സെറ്റ് എത്തുമെന്നാണ് പറയുന്നത്.