കോവിഡ്- 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാനുള്ള സാധ്യത കണക്കിലെടുത്ത് സ്പെയിൻ രാജ്യവ്യാപകമായി രണ്ടാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു – എപി ന്യൂസ്.
അടിയന്തരാവസ്ഥ ഒക്ടോബർ 25 ന് രാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ടെലിവിഷൻ പ്രസംഗത്തിൽ രാജ്യത്തോട് പറഞ്ഞു. കാനറി ദ്വീപുകളൊഴികെ രാജ്യവ്യാപകമായി രാത്രി 11 മുതൽ രാവിലെ ആറു വരെ കർഫ്യൂ – പ്രധാനമന്ത്രി സാഞ്ചസ് പറഞ്ഞു.
സ്പെയിനിലെ 19 പ്രാദേശിക നേതാക്കൾക്ക് കർഫ്യൂ ഏർപ്പെടുത്തുന്നതിന് വ്യത്യസ്ത മണിക്കൂറുകൾ നിശ്ചയിക്കാൻ അധികാരമുണ്ടായിരിക്കും. കർശന നടപടികളെന്നോണം പ്രാദേശിക അതിർത്തികൾ അടയ്ക്കും. ഒത്തുചേരലുകൾ ആറു പേരിൽ പരിമിതപ്പെടുത്തുവാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
യൂറോപ്പും സ്പെയിനും മഹാമാരിയുടെ രണ്ടാം ഘട്ടത്തിലെത്തുകയാണെ ന്നതാണ് യാഥാർത്ഥ്യം – സാഞ്ചസ് തന്റെ മന്ത്രിസഭാ യോഗത്തിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് നീട്ടാൻ ഈ ആഴ്ച പാർലമെന്റിനോട് ആവശ്യപ്പെടുമെന്നും പ്രധാമന്തി പെഡ്രോ സാഞ്ചസ് കൂട്ടിച്ചേർത്തു.