മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതലുള്ള ഓരോ ദിവസവും താന്‍ ജോലിയെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇടവേളയെടുക്കാനായി ദൈവം അതില്‍ നിന്നും തടഞ്ഞിരിക്കുകയാണ്. കോവിഡ് ബാധിച്ചതിനാല്‍ ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചുള്ള ചികിത്സ സ്വീകരിക്കുന്നുണ്ട്”-ഫഡ്നാവിസ് പ്രതികരിച്ചു.