കിയ മോട്ടോഴ്‌സിന്റെ രണ്ടാമത്തെ എസ്യുവിയായ കിയ സോണറ്റും വിപണിയില്‍ തരംഗം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മാസം 18നാണ് പുതിയ എസ്യുവി കിയ വിപണിയിലെത്തിച്ചത്. വില്പനക്കെത്തിയ സോണറ്റ് കോംപാക്റ്റ് എസ്യുവിയുടെ ബുക്കിംഗ് 50,000 കടന്നുവെന്ന് കിയ മോട്ടോര്‍സ് വ്യക്തമാക്കി. ഓഗസ്റ്റ് 20-നാണ് സോണറ്റിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ 6523 യൂണിറ്റ് ബുക്കിങ് നേടിയാണ് സോണറ്റ് വരവറിയിച്ചത്.
വില്പനക്കെത്തിയ സോണറ്റ് കോംപാക്റ്റ് എസ്യുവിയുടെ ബുക്കിംഗ് 50,000 കടന്നുവെന്ന് കിയ മോട്ടോര്‍സ് വ്യക്തമാക്കി. ഓഗസ്റ്റ് 20-നാണ് സോണറ്റിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ 6523 യൂണിറ്റ് ബുക്കിങ് നേടിയാണ് സോണറ്റ് വരവറിയിച്ചത്. ടെക് ലൈന്‍, ജിടി ലൈന്‍ എന്നിങ്ങനെ രണ്ട് സീരീസുകളില്‍ ആണ് കിയ സോണറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടെക് ലൈനില്‍ HTE, HTK, HTK+, HTX, HTX+ വേരിയന്റുകളും ജിടി ലൈനില്‍ എല്ലാ ഫീച്ചറുകളും നിറഞ്ഞ GTX+ വേരിയന്റിലുമാണ് കിയ സോണറ്റ് വില്പനക്കെത്തിയിരിക്കുന്നത്.
മെഷ് ഇന്‍സേര്‍ട്ടുകളുള്ള ടൈഗര്‍ നോസ് ഗ്രില്‍, സ്പോര്‍ട്ടയായ ബമ്പര്‍, വലിപ്പം കൂടിയ എയര്‍ഡാം, ഷാര്‍പ് ഡിസൈനിലുള്ള ഹെഡ്‌ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍കാഴ്ചയിലെ ആകര്‍ഷണങ്ങള്‍. ഡയമണ്ട് കട്ട് 16-ഇഞ്ച് അലോയ് വീലുകള്‍, വലിപ്പം കൂടിയ വീല്‍ ആര്‍ച്ചുകള്‍, സി-പില്ലറില്‍ നിന്ന് കുത്തനെ ഉയരുന്ന വിന്‍ഡോ ലൈന്‍, റൂഫ് റെയിലുകള്‍, കോണ്‍ട്രാസ്റ്റ്-കളര്‍ റൂഫ്, എല്‍ഇഡി ലൈറ്റ് ബാര്‍ ഉപയോഗിച്ച് കണക്ട് ചെയ്ത സ്വേപ്റ്റ്ബാക്ക് ടെയില്‍ ലാംപ് എന്നിവയാണ് സോണറ്റിലെ മറ്റുള്ള ആകര്‍ഷണങ്ങള്‍. 6.71 ലക്ഷം മുതല്‍ 11.99 ലക്ഷം വരെയാണ് സോണറ്റിന്റെ എക്സ്-ഷോറൂം വില.
സെല്‍റ്റോസിലേതിന് സമാനമായ 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്മെന്റ് സിസ്റ്റവും സ്റ്റിയറിംഗ് വീലും ചേര്‍ന്ന ഇന്റീരിയര്‍ ആണ് സോണറ്റിന്. അതേ സമയം സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, അനലോഗ് ഡയലുകളും, കുത്തനെ ക്രമീകരിച്ചിരിക്കുന്ന എസി വെന്റുകളുമെല്ലാം സെല്‍റ്റോസിന്റേത് വ്യത്യസ്തമാണ്. പൂര്‍ണമായും ഡിജിറ്റല്‍ ആയ 4.2-ഇഞ്ച് മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സോണറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 1.5-ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 1.2 പെട്രോള്‍, 1.0-ലിറ്റര്‍ GDI ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ 3 എന്‍ജിന്‍ ഓപ്ഷനുകളാണ് കിയ സോണറ്റിലുള്ളത്. പെട്രോള്‍ എന്‍ജിനുകള്‍ 5-സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവ കൂടാതെ ഇന്റലിജന്റ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (ഐഎംടി)-ലും ലഭ്യമാണ്.