ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 4,14,57,665 ആയി ഉയര്‍ന്നു. ഇതുവരെ രോഗം ബാധിച്ച് 11,35,612 പേരാണ് മരിച്ചത്. 3,08,51,948 പേര് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ 85 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,27,324 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 702 പേര് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 1,16,616 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. 77,06,946 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 7,15,812 പേര് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. ലോകത്ത് യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.
ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഒന്നര ലക്ഷത്തിലധികം പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 47 ലക്ഷം കടന്നു.