ഷോപിയാന്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. മെല്‍ഹോറ പ്രദേശത്താണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച ഒരു ഭീകരരെ വധിച്ചിരുന്നു. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ എ.കെ 47 തോക്കും പിസ്റ്റലും കണ്ടെടുത്തിരുന്നു.
മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെ സൈനികരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. സേന, സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ തെരച്ചിലില്‍ പങ്കെടുത്തതായി സൈനിക വക്താവ് അറിയിച്ചു.