ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാന്‍ സിബിഐ സംഘം ജയിലിലെത്തി. പ്രതികളെ അലിഗഢിലെ ജയിലിലാണുള്ളത്. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.
പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ നേരത്തെ സിബിഐ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് അധികൃതരുടെ വാദം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.