ന്യൂഡെല്‍ഹി: രാജ്യാന്തര രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും പാക്കിസ്ഥാന്റെ മുന്നില്‍ ഇന്ത്യയെ താഴ്ത്തികെട്ടാന്‍ ഇറങ്ങി തിരിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിയെ രാഹുല്‍ ലാഹോറിയെന്നാണ് വിളിക്കേണ്ടതെന്ന് ബിജെപി ദേശീയ വക്താവ് സമ്പിത്ത് പാത്ര.
രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുവാന്‍ പോകുന്നത് പാക്കിസ്ഥാനില്‍ നിന്നാന്നോയെന്ന് ബിജെപി ദേശീയ വക്താവ് ചോദിച്ചു – എഎന്‍ഐ റിപ്പോര്‍ട്ട്. പാക് തിങ്ക് ഫെസ്റ്റില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് ശശി തരൂര്‍ എംപി നിശിതമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ഗാന്ധിയെയും തരൂരിനെയും പോലുള്ളവര്‍ പാക്കിസ്ഥാന്റെ മുന്നില്‍ സ്വന്തം രാജ്യത്തെ അപഹസിക്കുന്നുവെന്നാണ് ബി ജെപി നേതാവിന്റെ ആരോപണം.
ഇവരെല്ലാം മുസ്ലീം ന്യൂനപക്ഷം രാജ്യത്ത് പീഢിപ്പിക്കപ്പെടുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. പാക്ക് സംഘടനകള്‍ ഒരുക്കി നല്കുന്ന വേദികള്‍ ഇതിനായി ഇവര്‍ ഉപയോഗിക്കുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ ഇവരൊന്നും കാണാന്‍ കണ്ണ് തുറക്കുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടുത്തു തന്നെ കോണ്‍ഗ്രസ് പാക്കിസ്ഥാന് നാഷണല്‍ കോണ്‍ഗ്രസാകുമെന്ന് പാത്ര പരിഹസിച്ചു.