തെന്നിന്ത്യന്‍ സിനിമ ലോകം വേദനയോടെ ഓര്‍ക്കുന്ന വിയോഗമാണ് കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. 35ാം വയസ്സിലായിരുന്നു താരത്തിന്റെ അന്ത്യം. കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ 36ാം പിറന്നാളായിരുന്നു. താരകുടുംബം ഇത് വന്‍ ആഘോഷമാക്കുകയായിരുന്നു. കുടുംബം ഒന്നിച്ചു ചേരുകയും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചീരുവിന്റെ ശവകുടീരത്തിലെത്തിയ മേഘ്നയുടെ ദൃശ്യങ്ങളാണ്.
താരത്തിന്റെ 36ാംപിറന്നാളിനോടനുബന്ധിച്ചായിരുന്നു നടിയുടെ സന്ദര്‍ശനം. ചീരുവിന്റെ വിയോഗത്തിന് ശേഷമാണ് മേഘ്ന വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ആരാധകരും താരത്തിന്റെ വിശേഷങ്ങള്‍ അന്വേഷിക്കാറുണ്ട്. തന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസ നേരാന്‍ താരം വളരെ നേരത്തെ തന്നെ എത്തിയിരുന്നു. മാധ്യമങ്ങളേയും കണ്ടതിന് ശേഷമാണ് നടി ഇവിടെ നിന്നും മടങ്ങിയത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അട്ടഗാര എന്ന ചിത്രത്തിലാണ് ചിരഞ്ജീവി സര്‍ജയും മേഘ്ന രാജും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. 2015 ല്‍ പിറത്തിറങ്ങിയ ഈ ചിത്രം വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. രണ്ട് മതവിഭാഗത്തില്‍പ്പെട്ട ഇവരുടെ വിവാഹം, ഹിന്ദു ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സന്തോഷത്തോടെ ജീവിതം ആഘോഷമാക്കവെയായിരുന്ന ചീരുവിന്റെ പെട്ടെന്നുള്ള വിയോഗം.