കൊച്ചി: ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് സ്റ്റാര്‍ മൂവിസില്‍. ഇന്ത്യന്‍ ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്ന ചിത്രം ഒക്ടോബര്‍ 18ന് ഉച്ചക്ക് 12നും രാത്രി ഒമ്പതിനും സ്റ്റാര്‍ മൂവീസില്‍ സംപ്രേക്ഷണം ചെയ്യും. 1991 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ടെര്‍മിനേറ്റര്‍ ജഡ്ജ്മെന്റ് ഡേയുടെ ഏറ്റവും പുതിയ ഭാഗമാണ് ഡാര്‍ക്ക് ഫേറ്റ്. അര്‍ണോള്‍ഡ് ഷ്വാസ്നെഗറും ലിന്‍ഡ ഹാമില്‍ട്ടണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ മക്കെന്‍സി ഡേവിസ്, നതാലിയ റെയ്സ്, ഗബ്രിയേല്‍ ലൂണ, ഡീഗോ ബൊനെറ്റ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ കേന്ദ്രവും മികച്ച ഹോളിവുഡ് സിനിമകളുടെ ലക്ഷ്യസ്ഥാനവുമാണ് സ്റ്റാര്‍ മൂവീസ്. ആറ് സിനിമകളിലൂടെ 35 വര്‍ഷം പിന്നിട്ട ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസി ആരാധകര്‍ക്കിടയില്‍ ഒരു പ്രത്യേക ആരാധനാരീതി വളര്‍ത്തിയെടുത്തിട്ടുണ്ട്. മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ ഉള്ള ഈ ചിത്രം പ്രേക്ഷകര്‍ക്ക് നൊസ്റ്റാള്‍ജിയയുടെ ആവേശം പകരുകയും ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസി ആരാധകര്‍ക്ക് ഒരു വിരുന്നാകുമെന്നും ഉറപ്പാണ്.