ലൈംഗിക പീഡന ആരോപണമുന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം.ജെ അക്ബർ സമർപ്പിച്ച മാനനഷ്ടകേസ് ഒക്ടോബർ 22 ന് വിധി പറയും. റൗസ് അവന്യൂ ജില്ലാ – സെഷൻ കോടതി ജഡ്ജിയാണ് കേസിൽ വാദം കേട്ടത് – എഎൻഐ റിപ്പോർട്ട്.
ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനായ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് വിശാൽ പഹുജ അക്ബർ സമർപ്പിച്ച മാനനഷ്ടകേസ് ഒക്ടോബർ 13ന് ജില്ലാ – സെഷൻ കോടതി ജഡ്ജിന് കൈമാറിയിരുന്നു. പ്രാഥമികവാദം കേട്ടതിനു ശേഷമാണ് ജില്ലാ – സെഷൻ കോടതി ജഡ്ജിക്ക് കേസ് കൈമാറിയത്.
Also read മുൻ കേന്ദ്ര മന്ത്രി എംജെ അക്ബറിൻ്റെ മാനനഷ്ട കേസ് ഇനി ജില്ലാ കോടതിയിൽ
നിയമനിർമ്മാതക്കളുമായ ബന്ധപ്പെട്ട കേസുകൾ മാത്രമാണ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് പരിഗണിക്കുന്നത്. ഇത്തരത്തിൽ നിലവിലുള്ള കേസുകൾക്ക് ഉടൻ തീർപ്പുകല്പിക്കണമെന്ന സുപ്രിം കോടതി നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിലാണിത്. അതിനാൽ ഉചിതമായ ഉത്തരവിനായ് കേസ് ജില്ലാ – സെഷൻ കോടതിക്ക് കൈമാറുകയാണെന്നാണ് അക്ബറിൻ്റെ മാനനഷ്ടകേസിൽ വാദം കേൾക്കെവെ മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് നിരീക്ഷിച്ചിത്. ഇതു പ്രകാരമാണ് ഇന്ന് റൗസ് അവന്യൂ ജില്ലാ – സെഷൻസ് കോടതി സുജതാ കോലി വാദം കേട്ട് വിധി പറയാൻ ഈ മാസം 22ലേക്ക് മാറ്റിവച്ചത്. ഇരു വിഭാഗത്തിൻ്റെയും വിശദമായ വാദം കേട്ടതിനു ശേഷമാകും വിധി പറയുക.
നിയമ നിർമ്മാതക്കളുമായി ബന്ധപ്പെട്ട കേൾക്കുന്ന മെട്രോപൊളിറ്റിൻ കോടതിക്ക് മാനനഷ്ടകേസ് കേൾക്കുന്നതിൽ തടസ്സമില്ല. അതിനാൽ കേസ് മെട്രോപൊളിറ്റിൻ കോടതിയിലേക്ക് തന്നെ തിരിച്ചയ്ക്കക്കണമെന്നാന്ന് അബ്കറിനുവേണ്ടി ഹാജരാകുന്ന സീനിയർ വക്കീൽ ഗീത ലുഥറയുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് ജില്ലാ – സെഷൻസ് കോടതിയ്ക്ക്ക്ക് സ്വീ കരിയ്ക്കാമെന്ന നിലപാടാണ് മാധ്യമ പ്രവർത്തക പ്രിയ രമണിയുടെ അഭിഭാഷകൻ ഭവുക് ചൗഹാൻ മുന്നോട്ടുവച്ചത്.