ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ 3,83,47,806 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,90,179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,88,35,557 ആയി ഉയര്‍ന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിരോഗബാധ സ്ഥിരീകരിച്ചത്. 2,20,827 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 52,22,080 ആയി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. മരണം 1.10 ലക്ഷം ആണ്. രാജ്യത്ത് ശരാശരി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 51,14,823 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,51,063 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്പത്തിയഞ്ച് ലക്ഷം പിന്നിട്ടു.