ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ കടപത്രം വാങ്ങിയ വ്യവസായികൾക്ക് അനുകൂലമായി എസ്ബിഐ. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
വിവരങ്ങൾ മറച്ചുവെക്കരുതെന്ന് കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമെന്ന് ബാങ്ക് കോടതിയെ അറിയിച്ചു. ഏത് രാഷ്ട്രീയ പാർട്ടികൾക്കാണ് ബോണ്ട് ലഭിച്ചത് എന്നറിയുന്ന ആൽഫ ന്യൂമെറിക് കോഡ് നൽകുന്നതിൽ ബുദ്ധിമുട്ടില്ല. ബോണ്ടിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ജനങ്ങൾ അറിയേണ്ടതാണ്. എന്നാൽ കോടതി വിധി ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് എസ്ബിഐ കോടതിയിൽ അറിയിച്ചു.
രണ്ട് വ്യവസായ സംഘടനകൾ കോഡ് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ വ്യവസായികളുടെ അപേക്ഷ പരിഗണിക്കാൻ തയ്യാറല്ല എന്ന് കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയി ഉത്തരവിലെ ചില അവ്യക്തതകൾ കാരണമാണ് കോഡ് നൽകാത്തത് എന്നായിരുന്നു എസ്ബിഐയുടെ വിശദീകരണം. എല്ലാ വിവരങ്ങളും കൈമാറണമെന്ന് പറയുമ്പോൾ കോടതി ഉദ്ദേശിച്ചത് അത് ആൽഫാ ന്യൂമെറിക് കോഡ് അടക്കം എന്നാണെന്ന് സുപ്രീം കോടതി ബാങ്കിനോട് പറഞ്ഞു. തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിന് മുൻപാകെ കോഡ് കൈമാറാമെന്ന് എസ്ബിഐ അറിയിച്ചു.
അതേസമയം, രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക കോഡ് ഇല്ലാതെയാണ് കഴിഞ്ഞദിവസം ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. ഇതിനെതിരേ അതിരൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. എല്ലാ വിവരങ്ങളും കൈമാറണമെന്ന നിർദേശം ചീഫ് ജസ്റ്റിസ് ബാങ്കിന് നൽകി.
Read more:
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- ഭക്ഷണകാര്യം ചോദിച്ചപ്പോൾ ചങ്കിൽ തട്ടുന്ന മറുപടി പറഞ്ഞ് പന്ന്യൻ രവീന്ദ്രൻ |Pannyan Raveendran
- കർണാടകയിൽ കരാറുകാരനെ ആക്രമിച്ച കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ