തൃശൂര്‍: ജില്ലയിലെ 1010 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 650 പേര് രോഗമുക്തരായി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9269 ആയി. തൃശൂര്‍ സ്വദേശികളായ 143 പേര് മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23785 ആണ്. അസുഖബാധിതരായ 14341 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
5789 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 550 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 284 പേര് ആശുപത്രിയിലും 266 പേര് വീടുകളിലുമാണ്. 2776 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3511 സാമ്ബിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 197617 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.