ഹോളോകോസ്റ്റിനെ നിഷേധിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങളെ നിരോധിക്കുമെന്ന് ഫേസ്ബുക്ക് . ഇതിനായി വിദ്വേഷ പ്രചാരണ നയം ഫേസ്ബുക്ക് പരിഷ്കരിച്ചു.
ഹോളോകോസ്റ്റ് നിഷേധം വലിയ അക്രമമാണെങ്കിലും അത്തരം ഉള്ളടക്കം ഡിലീറ്റ് ചെയ്യില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും ഹോളോകോസ്റ്റിനെ ചെറുതായിക്കാണുന്നതിനും ഇടയില്‍ ഏറെ വിഷമം ഉണ്ടാക്കുന്നുവെന്നും ഇന്നലെ സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.ഒരു ജൂതമത വിശ്വാസി കൂടിയാണ് സക്കര്‍ബര്‍ഗിന്റെ നീക്കത്തെ ലോക ജൂത കോണ്‍ഗ്രസും അമേരിക്കന്‍ ജൂത കമ്മിറ്റിയും പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അഡോള്‍ഫ് ഹിറ്റ്ലറിന്റെ കീഴില്‍ നാസി ജര്‍മനിയില്‍ 1941- 45 കാലയളവില്‍ നടന്ന ജൂത വംശഹത്യയാണ് ഹോളോകോസ്റ്റ്. യൂറോപ്പിലെ ജൂത ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും വംശഹത്യയിലൂടെ തുടച്ചുനീക്കപ്പെട്ടു. ഏകദേശം 60 ലക്ഷം ജൂതന്മാര് കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതേസമയം, ഫലസ്തീനെ വിഭജിച്ച് ഇസ്രയേല്‍ രാജ്യ സ്ഥാപനത്തിന് ശക്തമായ പിന്തുണയും അനുകമ്പയും ലഭിക്കാനുള്ള പ്രചാരണമാണ് ഹോളോകോസ്റ്റെന്നും ചരിത്രകാരന്മാര്ക്കിടയില് അഭിപ്രായമുണ്ട്.