ന്യൂഡല്‍ഹി: കോവിഡ് മൂലമോ, കണ്ടെയ്ൻമെന്റ് സോണിൽ പെട്ട് പോയതിന്റെ പേരിലോ നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് എഴുതാൻ ഒരവസരം കൂടി നല്കാന് സുപ്രീം കോടതി. ഒക്ടോബർ 14ന് പരീക്ഷ നടത്തും. ഒക്ടോബർ 16ന് ഫല പ്രഖ്യാപനം നടത്തണമെന്നുമുള്ള ആവശ്യത്തിനുമാണ് സുപ്രീംകോടതിയുടെ അനുമതി നൽകിയത്.
കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് കഴിഞ്ഞ മാസം പരീക്ഷ നടത്തിയത്.കേന്ദ്ര സർക്കാരിന് വേണ്ടി സോളിറ്റർ ജനറൽ തുഷാർ മെഹ്ത്തയാണ് കോടതിയിൽ ഹാജരായത്. തുടർന്ന് കേന്ദ്ര നിർദ്ദേശം കോടതി അംഗീകരിക്കുകയായിരുന്നു.