ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് മുക്തി നേടി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി എയിംസ് അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തകരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന് ഔദ്യോഗിക കർത്തവ്യങ്ങൾ നിർവ്വഹിച്ചു തുടങ്ങാമെന്നും അധികൃതർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ സെപ്തംബർ 29 നാണ് വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം വീട്ടിൽ നീരീക്ഷണത്തിൽ കഴിയുകയായിരുന്നു.