വയനാട്: ജില്ലയില്‍ തിങ്കളാഴ്ച 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 103 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. 34 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര് മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 286 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 37 പേര് ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണ ത്തിലായത് 192 പേരാണ്. 247 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4522 പേര്. ഇന്ന് വന്ന 34 പേര് ഉള്‍പ്പെടെ 851 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 312 പേരുടെ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 108502 സാമ്ബിളുകളില്‍ 106078 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 101063 നെഗറ്റീവും 5015 പോസിറ്റീവുമാണ്.