സ്റ്റോക്ക്ഹോം: 2020 സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പോള്‍ ആര് മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും. റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
‘ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവില്പന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനു’മാണ് ഇരുവര്‍ക്കും നൊബേല്‍ പുരസ്കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു. 11 ലക്ഷം യുഎസ് ഡോളറും സ്വര്‍ണ മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഭിജിത് ബാനര്‍ജിയ്ക്കും എസ്തേര്‍ ദഫ്ലോയ്ക്കും ഹാര്‍വാഡ് സര്‍വകലാശാലയിലെ മൈക്കിള്‍ ക്രെമറിനും കഴിഞ്ഞ വര്‍ഷം സാമ്പത്തിക നൊബേല്‍ ലഭിച്ചു.