ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കൾക്ക് ഭീഷണിയായി മാൽലോക്കർ വെെറസ്. ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളില്‍ മാല്‍ലോക്കര്‍.ബി എന്നൊരു റാന്‍സംവെയര്‍ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്കുന്നു.
മാല്‍ലോക്കര്‍.ബി റാന്‍സംവെയര്‍ ഫോണില്‍ എത്താന്‍ സാധ്യത ഓണ്‍ലൈന്‍ ഫോറങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയുമാണ്.ചിലപ്പോള്‍ അറിയാത്ത നമ്പറില്‍ നിന്നോ കോണ്ടാക്റ്റില് നിന്നോ സന്ദേശമായി ഇത് എത്താം. സന്ദേശത്തിന്റെ സ്വഭാവം അറിയാതെ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ഫോണില്‍ എത്തും. പ്ലേ സ്റ്റോറിന് പുറത്തുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ വഴിയും റാന്‍സംവെയര്‍ ഫോണില്‍ എത്താം എന്ന് മുന്നറിയിപ്പ് പറയുന്നു. ഫോണില്‍ കയറിയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഈ വെയര്‍ ഏറ്റെടുക്കും. വാനക്രൈ പോലുള്ള വൈറസുകള്‍ ചെയ്തതിന് സമാനമായിരിക്കും ഇതെന്നാണ് സൂചന.
അതിനാല്‍ പ്ലേസ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.ഒപ്പം തന്നെ അറിയാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കരുത് എന്നും മുന്നറിയിപ്പ് നല്കുന്നു.