കൊല്ലം: ജില്ലയില്‍ ഇന്ന് 712 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 710 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരോരുത്തര് വീതം വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 1421 പേര് രോഗമുക്തി നേടി. മൂന്ന് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.