കോട്ടയം: ജില്ലയില്‍ ഇന്ന് 417 പേര്‍ക്ക് കോവിഡ്. 409 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 12 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്.
രോഗികളില്‍ 213 പുരുഷന്മാരും 156 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് ബാധിച്ചു.
158 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15272 പേര് കോവിഡ് ബാധിതരായി. 9695 പേര് രോഗമുക്തി നേടി.