കോട്ടയം: ജില്ലയില്‍ ഇന്ന് 522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് ഒരു ദിവസം 500ല്‍ അധികം പേരില്‍ രോഗം കണ്ടെത്തുന്നത്.
499 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 16 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേര് കോവിഡ് ബാധിതരായി.
രോഗികളില്‍ 281 പുരുഷന്മാരും 200 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കോവിഡ് ബാധിച്ചു. 449 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4958 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14331 പേര് കോവിഡ് ബാധിതരായി. 9353 പേര് രോഗമുക്തി നേടി.