ന്യൂ ഡൽഹി: ബാങ്ക് വായ്പ കുംഭകോണ പ്രതി വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടാൻ ഇനിയും സമയമെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ബ്രിട്ടനിലെ ‘രഹസ്യ നിയമകാര്യ’ ത്തിൽ ഇന്ത്യ കക്ഷിയല്ലെന്നതിനാൽ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് ഒളിച്ചോടിയ വിജയ് മല്യയെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കാലതാമസമുണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിശദീകരണം- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിനെതിരെ ബ്രിട്ടിഷ് സുപ്രീംകോടതിയെ സമീപിയ്ക്കാൻ മല്യ ബ്രിട്ടീഷ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അത് പക്ഷേ നിരസിക്കപ്പെട്ടു. തുടർന്ന് മല്യയെ ഇന്ത്യക്ക് കൈമാറുന്ന നടപടികൾ മെയ് മാസത്തിൽ അവസാനിച്ചു. കൈമാറൽ നടപടികൾക്ക് പക്ഷേ’രഹസ്യ’ നിയമനടപടികൾ തടസ്സമായരിക്കുന്നുവത്രെ.
രഹസ്യമായ നിയമപ്രകാരം ഇനിയും പരിഹരിക്കാനുണ്ടെന്നും അത് പരിഹരിക്കാതെ അദ്ദേഹത്തെ കൈമാറാൻ കഴിയില്ലെന്നും ബ്രിട്ടൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ട് – വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴി ദിവസം പറഞ്ഞു. ഇന്ത്യ ഈ രഹസ്യനിയമ വിഷയത്തിൽ ഒരു കക്ഷിയല്ല. ഇന്ത്യ ബ്രിട്ടിഷ് സർക്കാരുമായി സമ്പർക്കം പുലർത്തുന്നു- അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ‘രഹസ്യ’ നടപടികളാൽ മല്യയെ കൈമാറുന്നത് സ്തംഭിച്ചിരിക്കുകയാണെന്ന് ഒക്ടോബർ അഞ്ചിന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അപ്പീലിനുള്ള സർവ്വസാധ്യതകളും മല്യ ഉപയോഗിച്ചു. പക്ഷേ വിജയിച്ചില്ല. അതിനുശേഷം ഇന്ത്യ ബ്രിട്ടിഷ് സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നു. അതിനാൽ അദ്ദേഹത്തെ എത്രയും വേഗം ബ്രിട്ടൻ ഇന്ത്യക്ക് കൈമാറുമെന്ന് ശ്രീവാസ്തവ പ്രതീക്ഷ പ്രകടിപ്പിച്ചു.
9000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതിനു ശേഷം 2016 മാർച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് ഒളിച്ചോടിയത്.
1