ന്യൂഡല്‍ഹി: കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ട്വീറ്റിലൂടെ മന്ത്രിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പോസിറ്റീവ് ആകുന്ന കര്‍ണാടകത്തില്‍നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് ജോഷി. നേരത്തെ റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.