സ്റ്റോക്ക്ഹോം: രസതന്ത്ര ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ടു പേരാണ് പുരസ്കാരത്തിന് അർഹത നേടിയത്. ഇമ്മാന്യുവൽ ചാർപെൻഡിയർ, ജന്നിഫർ ഡൗന എന്നിവർക്കാണ് പുരസ്കാരം. ജീനോം എഡിറ്റിംഗിലെ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം- ദി ഹിന്ദു റിപ്പോര്‍ട്ട്.
ജീനോം എഡിറ്റിങ്ങിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് ഇരുവരെയും പുരസ്കാരം തേടിയെത്തിയത്. ജീനോം എഡിറ്റിങ്ങിലെ ഇവരുടെ കണ്ടുപിടുത്തം ഉപയോഗിച്ച് ഗവേഷകര്‍ക്ക് മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും ഡിഎന്‍എ വളരെ കൃത്യതയോടെ മാറ്റാന്‍ കഴിയും. ഈ സാങ്കേതികവിദ്യ ലൈഫ് സയന്‍സില്‍ വിപ്ലവകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, പുതിയ കാന്‍സര്‍ ചികിത്സകള്‍ക്കും സംഭാവന നല്കുന്നു. പാരമ്ബര്യ രോഗങ്ങള്‍ ഭേദമാക്കാനുളള ആഗ്രഹവും സാക്ഷാത്കരിക്കാമെന്നും ജൂറി അഭിപ്രായപ്പെട്ടു.
ബര്‍ലിന്‍ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി ജോലി നോക്കുകയാണ് ഇമാനുവല്‍ ഷാര്‍പെന്റിയര്‍. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയാണ് ജെന്നിഫര്‍.എ.ഡൗന.
ഉദ്ദേശം 8.2 കോടി രൂപ അവാര്‍ഡ് തുക വരുന്ന പുരസ്കാരം പ്രഖ്യാപിച്ചത് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ഗോറന്‍ ഹന്സണ് ആണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യശാസ്ത്രത്തിനും, ഭൗതികശാസ്ത്രത്തിനുമുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു.