ലിവര്‍പൂള്‍ താരം സാദിയോ മാനെക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം രോഗം ബാധിച്ചതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലാണെന്ന് ടീം അധികൃതര്‍ അറിയിച്ചു. മാനെക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. അതേസമയം കഴിഞ്ഞ ആഴ്ച സഹതാരം തിയാഗോ അലക്സാന്ട്രോക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ആഴ്സനലിനെതിരായ മത്സരത്തിലാണ് മാനെ അവസാനമായി കളിച്ചത്.