തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ആറിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. സ്കോര്‍ കാര്‍ഡ് നേടിയ ശേഷം സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി സ്കോര്‍ കാര്‍ഡ് നേടുന്നവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ APPLY ONLINE SPORTS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും സ്കോര്‍ കാര്‍ഡ് നേടാന്‍ കഴിയാത്തവര്‍ക്ക് ആറിന് വൈകിട്ട് നാല് വരെ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് കാര്‍ഡ് നേടാം.
അപേക്ഷ പൂര്‍ണ്ണമായി സമര്‍പ്പിച്ച ശേഷം Create Candidate Login-Sports എന്ന ലിങ്കിലൂടെ Candidate Login-Sports രൂപീകരിക്കണം. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാന്‍ഡിഡേറ്റ് ലോഗിനിലൂടെയാണ് നിര്‍വഹിക്കേണ്ടത്. അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് വേക്കന്‍സിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Renewal Application എന്ന ലിങ്കിലൂടെ ലഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സി www.hscap.kerala.gov.in ല്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും.