കൊച്ചി: 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച ദിലീഷ് പോത്തന് ഫഹദ് ഫാസിലുമൊത്ത് മറ്റൊരു ചിത്രവുമായെത്തുന്നു. ജോജി എന്ന് പേരിട്ട ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് പുറത്ത് വിട്ടു. ശ്യാം പുഷ്ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സംഗീതം.
ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ. നേരത്തെ നവാഗതനായ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കത്തിന് വേണ്ടിയും ഇതേ ടീം ഒന്നിച്ചിരുന്നു. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദും ജോജു ജോര്‍ജും ദിലീഷ് പോത്തനുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.