കോട്ടയം: കോട്ടയം ജില്ലയില്‍ 340 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 316 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ ആറു പേര് മറ്റു ജില്ലക്കാരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേരും രോഗബാധിതരായി. പുതിയതായി 4499 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
രോഗബാധിതരില്‍ 184 പുരുഷന്മാരും 122 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 39 പേര് 60 വയസിന് മുകളിലുള്ളവരാണ്. 150 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4434 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11046 പേര് രോഗബാധിതരായി. 6597 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20611 പേര് ക്വാറന്ൈറനില് കഴിയുന്നുണ്ട്.